പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

By Anu.08 12 2023

imran-azharമുംബൈ: വീണ്ടും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ഇത്തവണ ഒരു പ്രാവശ്യം മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ഡിസപ്പിയറിങ് വോയ്സ് മെസേജസ് എന്ന ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും അയക്കുന്നതിനായി 'വ്യൂ വണ്‍സ്' എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്സാപ്പ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ഒരുതവണ മാത്രമേ കാണാന്‍ സാധിക്കൂ. അതിന് സമാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിങ് വോയസ് മെസേജസ്.

 

സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡിസപ്പിയറിങ് വോയ്സ് മെസേജിനൊപ്പം വ്യൂ വണ്‍സ് മെസേജുകളില്‍ കാണുന്ന ' വണ്‍ ടൈം' ഐക്കണും ഉണ്ടാവും.

 

വാട്സാപ്പിലെ എല്ലാ സന്ദേശങ്ങളും എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ആണ്. ഇതിനെ പുറമെയാണ് അധിക സുരക്ഷയ്ക്കായി ഡിസപ്പിയറിങ്, വ്യൂ വണ്‍സ് എന്നീ പേരുകളില്‍ ഒറ്റത്തവണ മാത്രം കാണാനാവുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും വാട്സാപ്പ് ഒരുക്കിയിരിക്കുന്നത്.

 

അടുത്തിടെയാണ് സീക്രട്ട് കോഡ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിച്ചത്. ലോക്ക് ചെയ്ത ചാറ്റുകള്‍ തുറക്കാന്‍ ഒരു രഹസ്യ കോഡ് വെക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക.

 

 

OTHER SECTIONS