/kalakaumudi/media/post_banners/c6f6d475b1d4bade2fcf4a1b5eda9e335eaa727bbdad4d2f6f1f4306f41a981f.jpg)
ന്യൂഡല്‍ഹി: തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്.ചിത്രങ്ങളില്‍ നിന്ന് സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ ആപ്പിള്‍ ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ സ്റ്റിക്കര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍. ചാറ്റ് ഷെയറിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ലൈബ്രറിയില്‍ നിന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുത്ത ശേഷം എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ഇഷ്ടമുള്ളത് പോലെ സ്റ്റിക്കര്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. പശ്ചാത്തലം മാറ്റാനുള്ള സൗകര്യവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
നിലവില്‍ ഈ ഫീച്ചര്‍ വാട്സ്ആപ്പ് വെബിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.