/kalakaumudi/media/post_banners/addbe60db71a573735da366e10c35f845c68b3a10737aef5a3700b169ba0a73e.jpg)
ന്യൂഡല്‍ഹി: തിരക്കിനിടയില്‍ വന്ന മിസ്ഡ് കോളുകള്‍ വിട്ടുപോകാതെ, ഉപയോക്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. കോള്‍ ബാക്ക് ഫീച്ചര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ വിന്‍ഡോസില്‍ ഇത് അവതരിപ്പിച്ചത്. വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോള്‍ എടുക്കാതെ വരുമ്പോള്‍ ഉടന്‍ തന്നെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്ന വിധമാണ് സംവിധാനം.
മിസ്ഡ് കോളിന് പിന്നാലെ കോള്‍ ബാക്ക് ബട്ടണ്‍ തെളിഞ്ഞ് വരുന്ന നിലയിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. മിസ്ഡ് കോള്‍ ശ്രദ്ധയില്‍പ്പെടുത്തി വരുന്ന സന്ദേശത്തിലാണ് കോള്‍ ബാക്ക് ബട്ടണ്‍ സജ്ജീകരിച്ചിരിക്കുന്നത്. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഇത് ടാപ്പ് ചെയ്ത് ഉടന്‍ തന്നെ മിസ്ഡ് കോള്‍ ചെയ്തയാളെ വിളിക്കാന്‍ ഫീച്ചര്‍ സഹായിക്കും.