കോളുകള്‍ എളുപ്പം മനസിലാക്കി ആശയവിനിമയം നടത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

കോള്‍ നോട്ടിഫിക്കേഷന് പുതിയ ഇന്റര്‍ഫെയ്സ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.ആന്‍ഡ്രോയിഡിന്റെ ബീറ്റ വേര്‍ഷനില്‍ (2.23.16.14) ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.

author-image
Priya
New Update

ബട്ടണ്‍ ഡിസൈനില്‍ മാറ്റം വരുത്തി ഐക്കണോട് കൂടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇന്‍കമിങ് കോളുകള്‍ മനസിലാക്കി അത് പ്രകാരം എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ കോള്‍ സ്വീകരിക്കാനും നിരാകരിക്കാനും ബട്ടണ്‍ അനുവദിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp