/kalakaumudi/media/post_banners/b75ca13ac897123681591d4725d0dbea5f049c0e863a854b45ce45bf4310ea99.jpg)
ന്യൂഡല്‍ഹി: വാട്സ്ആപ്പ് നമ്പര്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന യൂസര്‍ നെയിം ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്.
ഈ സംവിധാനം വരുന്നതോടെ അപരിചിതര്‍ ഗ്രൂപ്പുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കി ശല്യപ്പെടുത്തുന്നത് തടയാം. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഫീച്ചര്‍ പ്രൊഫൈല്‍ സെറ്റിങ്സില്‍ പുതിയ സെക്ഷന്‍ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത യൂസര്‍ നെയിമുകള്‍ക്ക് പേരിനോടൊപ്പം അക്കങ്ങളും അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും ചേര്‍ക്കണം. യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കും.