ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാം ഈസിയായി; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

സ്വകാര്യതയ്ക്ക് വേണ്ടി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍.

author-image
Priya
New Update
ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാം ഈസിയായി; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: സ്വകാര്യതയ്ക്ക് വേണ്ടി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍.

പുതിയ ബീറ്റ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം. കമ്മ്യൂണിറ്റി അനൗണ്‍സ്മെന്റ് ഗ്രൂപ്പ് ഇന്‍ഫോയിലാണ് ഈ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

വാട്സ്ആപ്പ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചര്‍. കമ്മ്യൂണിറ്റിയില്‍ ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.

സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് കൊണ്ടുവന്നത്. ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ കമ്മ്യൂണിറ്റിയില്‍ അഡ്മിന്‍മാര്‍ക്ക് മാത്രമേ ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ കാണാന്‍ സാധിക്കൂ.

ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ കോണ്‍ടാക്ടില്‍ സേവ് ചെയ്തവര്‍ക്കും നമ്പര്‍ കാണാം. ഫോണ്‍ നമ്പര്‍ മറച്ച് കമ്മ്യൂണിറ്റിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന രീതിയിലാണ് പുതിയ ഫീച്ചറിന്റെ ക്രമീകരണം.

പലപ്പോഴും കമ്മ്യൂണിറ്റിയില്‍ പരിചയമില്ലാത്ത നിരവധിപ്പേര്‍ അംഗങ്ങളായി ഉണ്ടാവും. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.

എന്നാല്‍ ഈ ഫീച്ചര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താന്‍ കഴിയൂ. അഡ്മിന്‍മാര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല. ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp