വാട്‌സാപ്പിലെ പുതിയ കീപ്പ് ചാറ്റ് ഫീച്ചര്‍; ഡിസപ്പിയറിങ് മെസേജും സേവ് ചെയ്യാം

വാട്‌സാപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസേജസ്.ഈ ഡിസപ്പിയറിങ് മെസേജുകളും സേവ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്.

author-image
Lekshmi
New Update
വാട്‌സാപ്പിലെ പുതിയ കീപ്പ് ചാറ്റ് ഫീച്ചര്‍; ഡിസപ്പിയറിങ് മെസേജും സേവ് ചെയ്യാം

വാട്‌സാപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസേജസ്.ഈ ഡിസപ്പിയറിങ് മെസേജുകളും സേവ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്.അയക്കുന്ന സന്ദേശങ്ങള്‍ അത് ലഭിക്കുന്നയാളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ആ സന്ദേശം സൂക്ഷിച്ച് വെക്കാതിരിക്കാനുമാണ് ഡിസപ്പിയറിങ് മെസേജ് പ്രധാനമായും ഉപയോഗിക്കുന്നത്.

എന്നാല്‍ കീപ്പ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചര്‍ ഓണ്‍ ചെയ്യുമ്പോള്‍ സന്ദേശം ലഭിക്കുന്നയാള്‍ക്ക് ഡിസപ്പിയറിങ് മെസേജ് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും.അപ്പോള്‍ പിന്നെ എന്താണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചറിന്റെ പ്രയോജനം എന്ന സംശയം ഉണ്ടാവാം.

നിങ്ങള്‍ ഡിസപ്പിയറിങ് സന്ദേശം കീപ്പ് ചെയ്യുന്നുവെങ്കില്‍ അക്കാര്യം സന്ദേശം അയച്ചയാള്‍ക്ക് ലഭിക്കും.കീപ്പ് ചെയ്യുന്ന സന്ദേശം ഓട്ടോമാറ്റിക് ആയി ചാറ്റ് വിന്‍ഡോയില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ല.

അതേസമയം സന്ദേശം ചാറ്റ് വിന്‍ഡോയില്‍ കീപ്പ് ചെയ്യുന്നതില്‍ താല്‍പര്യം ഇല്ലെങ്കില്‍ അത് അയച്ചയാള്‍ക്ക് വേണ്ടെന്ന് വെക്കാം.കീപ്പ് ചെയ്യുന്ന സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ഐക്കണോടുകൂടി ലേബല്‍ ചെയ്യപ്പെടും.

whatsapp keep chat