വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി വാട്‌സ്ആപ്പ്

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുതിയ പദ്ധതിയുമായി വാട്‌സ്ആപ്പ്.

author-image
anu
New Update
വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി വാട്‌സ്ആപ്പ്

 

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുതിയ പദ്ധതിയുമായി വാട്‌സ്ആപ്പ്. ഡീപ് ഫേക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാട്‌സ്ആപ്പിന്റെ പുതിയ നീക്കം. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി(എംസിഎ) സഹകരിച്ചാണ് വാട്‌സ്ആപ്പിന്റെ പദ്ധതി. ഹെല്‍പ് ലൈന്‍ സേവനത്തിലൂടെയാകും വാട്‌സ്ആപ്പ് പുതിയ പദ്ധതി നടപ്പാക്കുക.

മാര്‍ച്ച് മുതല്‍ സേവനം ലഭ്യമായിത്തുടങ്ങും. രാജ്യത്തെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഈ ഹെല്‍പ്പ് ലൈനിലേക്ക് പ്രവേശനം ലഭിക്കും.

വാട്‌സ്ആപ്പ് വഴി നേരിട്ട് ഡീപ്‌ഫേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യക്തികളെ ഹെല്‍പ്പ് ലൈന്‍ പ്രാപ്തരാക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ 'ഡീപ്ഫേക്ക് അനാലിസിസ് യൂണിറ്റ്' വീഡിയോ പരിശോധിക്കും. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് രീതി.

എന്നാല്‍ ചാറ്റ്ബോട്ട്/ഹെല്‍പ്പ്ലൈനിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ സേവനം ലഭിക്കും. വൈകാതെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമായേക്കാം.

whatsapp technology new plan Latest News deepfake