/kalakaumudi/media/post_banners/84b608832219915cb2cfb29f005bf033bdba82bf504747d413d7a6ed28586193.jpg)
മാതൃകമ്പനിയായ ഫെയ്‌സ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതിന് ശേഷം കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് വാട്‌സ്ആപ്പ്. വീഡിയോ കോളിങ്ങും ജിഫ് സപ്പോര്‍ട്ടും, കൂടുതല്‍ സൗകര്യപ്രദമായ ഫോര്‍വാര്‍ഡിങ് ഓപ്ഷനുകളും അവതരിപ്പിച്ച വാട്‌സ്ആപ്പ് ഇപ്പോള്‍ ഗ്രൂപ്പ് സംവാദങ്ങള്‍ക്കായുള്ള കിടിലന്‍ ഫീച്ചറുകളുടെ പണിപ്പുരയിലാണ്.
അയച്ച സന്ദേശം തിരിച്ചെടുക്കാനും റീ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുകളാണ് അണിയറയില്‍ ഉള്ളതെന്ന് വാട്‌സ്ആപ്പ് ലീക്ക് സ്‌പെഷ്യലിസ്റ്റ് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ലൈവ് ലൊക്കേഷന്‍' ഫീച്ചര്‍ അവതരിപ്പിക്കാനും വാട്‌സ്ആപ്പിന് പദ്ധതിയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബീറ്റാ യൂസര്‍മാര്‍ക്ക് നിലവില്‍ ലഭ്യമല്ലെങ്കിലും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുള്ളില്‍ ഫീച്ചര്‍ ‘ഹിഡന്‍’ ആക്കി വെച്ചിട്ടുണ്ടത്രെ. കോണ്‍ഫിഗറേഷന്‍ ഫയലിന്റെ ഇന്‍സ്റ്റാളിങ്ങിലൂടെ മാത്രമേ ഫീച്ചര്‍ ലഭ്യമാകൂ.
താന്‍ എവിടെയാണെന്ന് നിശ്ചിത സമയത്തേക്കോ അല്ലെങ്കില്‍ അനന്തമായോ വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ യൂസര്‍മാര്‍ക്ക് ഉപകാരപ്രദമാകും ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍. ‘ഷെയര്‍ യുവര്‍ ലൊക്കേഷന്‍’ യൂസര്‍ ആക്ടിവേറ്റ് ചെയ്താല്‍ ഗ്രൂപ്പ് സെറ്റിങ്ങ്‌സിലെ ‘ഷോ മൈ ഫ്രെന്‍ഡ്‌സ്’ ഓപ്ഷനിലൂടെ മറ്റുള്ളവരെ(അവരും ഷെയര്‍ യുവര്‍ ലൊക്കേഷന്‍ ആക്ടിവേറ്റ് ചെയ്യേണ്ടി വരും) തത്സമയം ട്രാക്ക് ചെയ്യാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
