മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകും; പുതിയ മാറ്റത്തിനൊരുങ്ങി വാട്സാപ്

ആ ഘട്ടത്തില്‍ തന്നെ കമ്പനി സമീപ ഭാവിയില്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനുള്ളില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറിന്റെ നിര്‍മാണം കഴിഞ്ഞ ഒരു മാസമായി നടന്നു വരികയാണ്.

author-image
Aswany mohan k
New Update
മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകും; പുതിയ മാറ്റത്തിനൊരുങ്ങി വാട്സാപ്

 

മുംബൈ: വാട്സാപിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍കൊരുങ്ങി കമ്പനി. 24 മണിക്കൂറിനുളളില്‍ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

നിലവില്‍ മെസേജുകള്‍ ഏഴ് ദിവസത്തിന് ശേഷം തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചറാണ് വാട്സാപ് നല്‍കിയിരിക്കുന്നത്. ഇതില്‍ വൈകാതെ മാറ്റം കൊണ്ടുവരാന്‍ വാട്സാപ് ഒരുങ്ങുകയാണെന്ന് വാബീറ്റ ഇന്‍ഫോ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് വാട്സാപില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചത്.

ആ ഘട്ടത്തില്‍ തന്നെ കമ്പനി സമീപ ഭാവിയില്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനുള്ളില്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറിന്റെ നിര്‍മാണം കഴിഞ്ഞ ഒരു മാസമായി നടന്നു വരികയാണ്.

ഐഫോണില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചതിന്റെ ചിത്രങ്ങളാണ് നിലവില്‍ അവരുടെ സൈറ്റില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ ഉടന്‍ തന്നെ ആന്‍ഡ്രോയിഡിലും അവതരിപ്പിക്കും എന്നാണ് കരുതുന്നത്.

 

whatsapp may offer new feature for disapearing messages