ലോ​ഗിൻ ചെയ്യാന്‍ ഇനിമുതൽ ഇമെയില്‍ ഐഡി മതി; പുതിയ വെരിഫിക്കേഷനുമായി വാട്സ്ആപ്പ്

By Greeshma Rakesh.07 11 2023

imran-azhar

 

 

 


ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്‌സാപ്പ് മുന്നിലാണ്.ഇപ്പോഴിതാ അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ പുതിയ വഴി പരീക്ഷിച്ചിരിക്കുകയാണ് വാട്‌സാപ്പ്.

 

ഉപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന സൗകര്യമാണ് വാട്സ് അപ്പ് പരീക്ഷിക്കുന്നത്. വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

 

നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനാവുക.എന്നാൽ ഇമെയില്‍ വെരിഫിക്കേഷന്‍ എത്തുന്നതോടെ ഇമെയില്‍ ഐഡി ഉപയോഗിച്ചും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാനാവും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.23.24.10, 2.23.24.8, 2.23.24.9 വേര്‍ഷനുകളിലാണ് ഈ പുതിയ അപ്‌ഡേറ്റുള്ളത്.

 

അടുത്തിടെയാണ് ഒരു വാട്‌സാപ്പ് ആപ്പില്‍ രണ്ട് ഫോണ്‍ നമ്പറുകള്‍ ലോഗിന്‍ ചെയ്യാനുള്ള ഫീച്ചർ വാട്‌സാപ്പ് അവതരിപ്പിച്ചത്. മുമ്പ് ഡ്യുവല്‍ ആപ്പ്, ക്ലോണ്‍ ആപ്പ് ഉപയോഗിച്ച് മാത്രമേ രണ്ട് വ്യത്യസ്ത വാട്‌സാപ്പ് അക്കൗണ്ട് ഒരു ഫോണില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ.

 

എന്നാൽ ഇനിയും ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. നവംബര്‍ മാസം കൂടുതല്‍ പേരിലേക്ക് അപ്‌ഡേറ്റായി മള്‍ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തിയേക്കും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ആദ്യം ലഭിക്കുക.

 

 

OTHER SECTIONS