/kalakaumudi/media/post_banners/4da3e60677ff8c28bb0fed52aa82a4a4a03cdecd83bf99546d80108fe629f50e.jpg)
അനുദിനം മാറിക്കൊണ്ടിരിക്കുന്ന സന്ദേശ കൈമാറ്റ ആപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്. ഉൽപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഒരു ഗ്രൂപ്പിൽ ആർക്കും ആരെയും ആഡ് ചെയ്യാവുന്ന അവസ്ഥയാണ്. എന്നാൽ ഇനി ഇത് സാധിക്കില്ല. ആരെയാണോ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത് അയാളുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ സാധിക്കൂ. നിങ്ങളെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആര്‍ക്കൊക്കെ അനുവാദം നല്‍കണം എന്നതാണ് ചോദ്യം. ഇതില്‍ ഓപ്ഷനായി "nobody," "my contacts," or "everyone." എന്നിങ്ങനെ ഉണ്ടാകും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.അധികം വൈകാതെ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.