/kalakaumudi/media/post_banners/81d55b4eb9b12e9c9dd7dc13a71a2603133a40ffa283db0c60b14b7e297e0af0.jpg)
ഉപഭോക്താക്കൾക് സഹായകരമായ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഈ ഫീച്ചർ വഴി മറ്റൊരാൾ അയക്കുന്ന സന്ദേശം മറ്റുള്ളവരിൽ നിന്നും ഫോർവേഡ് ചെയ്തതാണോ എന്ന് അറിയാൻ സാധിക്കും. ഇതുവഴി അനാവശ്യമായി ഫോട്ടോകളും വിഡിയോകളും ഡൌൺലോഡ് ചെയ്യുന്നത് കുറക്കാൻ സാധ്യമാകുന്നു. വാട്സ്ആപ്പ് വഴി വ്യാജ വാർത്തകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന പാഴ്ചതലത്തിലാണ് ഇത്തരമൊരു ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇത് ഏറെ സഹായകരമാകും. മാത്രമല്ല വാട്സ്ആപ്പ് വഴി അശ്ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാനും ഇത് സഹായിക്കുന്നു. ആണ്ട്രോയിട് ബീറ്റാ വേര്‍ഷന്‍ 2.18.179 മാത്രം ഇപ്പോൾ ഈ ഫീച്ചർ ലഭ്യമാണ്.