വാട്സ്ആപ്പിൽ ഇനി അഡ്മിൻ തീരുമാനിക്കും കാര്യങ്ങൾ

മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഏറ്റവും പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ്.

author-image
Sooraj S
New Update
വാട്സ്ആപ്പിൽ ഇനി അഡ്മിൻ തീരുമാനിക്കും കാര്യങ്ങൾ

മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഏറ്റവും പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് മുൻപേ വാട്സ്ആപ്പ് വോയിസ് മെസ്സേജ് രഹസ്യമായി കേൾക്കാവുന്ന ഫീച്ചർ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ ഫീച്ചർ അനുസരിച്ച്, വാട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിന്മാർക്ക് പരിപൂർണ അധികാരം നൽകിയിരിക്കുകയാണ് വാട്സ്ആപ്പ്. ഫീച്ചർ അവതരിപ്പിക്കുന്നതിന് മുൻപ് വരെ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഗ്രൂപ്പിലെ കാര്യങ്ങൾ നിയന്ത്രിക്കാമായിരുന്നു. അംഗങ്ങളെ ആഡ് ചെയ്യുന്നതിനും റിമൂവ് ചെയ്യുവാനും മാത്രമേ അഡ്മിന് സാധിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ ഗ്രൂപ്പ് ഐക്കൺ മാറ്റുവാനും, ഗ്രൂപ്പിലെ വിവരങ്ങൾ ആഡ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും, ഗ്രൂപ്പിൽ ആരൊക്കെ എന്തൊക്കെ പോസ്റ്റ് ഇടണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഇനി മുതൽ ഗ്രൂപ്പ് അഡ്മിന് മാത്രമായിരിക്കും. പുതിയ ഫീച്ചർ വഴി ഗ്രൂപ്പിൽ വരുന്ന അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും തടയുന്നതിന് സഹായകരമാകും. നിലവിൽ ഫേസ്ബുക്ക് ഈ ഫീച്ചർ ഉപയോഗിച്ചുവരുന്നുണ്ട്.

whatsapp new feature