/kalakaumudi/media/post_banners/09b218f548b66d356db191dbaf3e63c2ed27349558084992d8ad30a113d1bc3a.jpg)
ന്യൂ ഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് അപ്പായ വാട്സ്ആപ്പ് ഏറ്റവും പുതിയ ഫീച്ചർ ഉപയോഗിച്ചിരിക്കുകയാണ് ഉപഭോക്താക്കൾക്കായി. പുതിയ ഫീച്ചർ അനുസരിച്ച് വാട്സ്ആപ്പ് കോൺടാക്റ്റിൽ നിന്നും വരുന്ന മീഡിയ ഫയലുകൾ ഒളിപ്പിച്ച് വയ്ക്കാനാകുന്നു. ഓരോ കോണ്ടാക്ടിൽ നിന്നും നമ്മൾ ഡൗൺലോഡ് ചെയ്യുന്ന മീഡിയ ഫയലുകൾ ഗാലറിയിൽ നിന്നും ഒളിപ്പിച്ച് വെയ്ക്കാൻ സാധിക്കും. വാട്‌സ്‌ആപ്പിന്‍റെ 2.18.194 വേർഷനിലാണ് ഈ ഫീച്ചർ ലഭ്യമാകുക. പുതുതായി വന്ന ഈ ഫീച്ചറിൽ 3 ഓപ്ഷനുകളാണ് ഉള്ളത് ഡിഫാൾട്ട് യെസ് നോ. മീഡിയ വിസിബിലിറ്റി നോ എന്ന് കൊടുത്താൽ മീഡിയ ഫയലുകൾ മറച്ച് വെക്കാൻ സാധിക്കും. ഇതേ രീതിയിൽ ഓപ്ഷനുകൾ മാറ്റി ഉപയോഗിക്കാനും സാധിക്കും.