ലണ്ടന്‍ഃ ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. നിലവില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കയിഞ്ഞിരുന്നില്ല.വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. കോവിഡ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഏകോപിപ്പിക്കാന്‍ പല കമ്പനികളും ഗ്രൂപ്പ് കോളുകളിനെയാണ് ആശ്രയിക്കുന്നത്. നാലില്‍ കൂടുതല്‍ ആളുകളെ ഒന്നിച്ച് കോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വാട്ട്‌സ്ആപ്പിന്റെ പോരായ്മ മൂലം പല കമ്പനികളും സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് ഇവയുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയതോടെയാണ് വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഗ്രേഡുമായി രംഗത്ത് എത്തിയത്. നേരത്തെ കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും. ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേഷനായിരിക്കണം ഉപയോഗിക്കേണ്ടത്.
കിടിലന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഇനി ഗ്രൂപ്പ്‌കോളില്‍ എട്ട് പേര്‍ക്ക് പങ്കെടുക്കാം
ലണ്ടന്‍ഃ ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. നിലവില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കയിഞ്ഞിരുന്നില്ല.വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. കോവിഡ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഏകോപിപ്പിക്കാന്‍ പല കമ്പനികളും ഗ്രൂപ്പ് കോളുകളിനെയാണ് ആശ്രയിക്കുന്നത്.
New Update