/kalakaumudi/media/post_banners/b8ae52cfe7e01536ce7747da6094c87274ad4dea7f6d36e8a8967928a14b0620.jpg)
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. നിലവിൽ വാട്സ്ആപ്പ് കോണ്ടാക്ട് വഴി അയക്കുന്ന ശബ്ദ സന്ദേശങ്ങൾ ഇയർ ഫോൺ ഉപയോഗിച്ചോ, ലൗഡ്‌സ്പീക്കറിലൂടെയോ ആണ് നാം കേൾക്കുന്നത്. എന്നാൽ ഇനി മുതൽ അത്തരം ശബ്ദ സന്ദേശങ്ങൾ നമുക്ക് രഹസ്യമായി കേൾക്കാൻ സാധിക്കും. പുതിയ ഫീച്ചർ അനുസരിച്ച് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങൾ പ്ലേ ചെയ്ത് കഴിഞ്ഞ് ഫോൺ ചെവിയോട് ചേർത്ത് പിടിച്ചാൽ സന്ദേശം രഹസ്യമായി നമുക്ക് കേൾക്കാം. പുതിയ ഫീച്ചറിൽ ഇതനുസരിച്ച് മൂന്ന് ഓപ്ഷനുകളാണ് വാട്സ്ആപ്പ് നൽകിയിട്ടുള്ളത്. ഇയർപീസ്, ലൗഡ്‌സ്പീക്കർ, ഹെഡ്‍ഫോൺ ഇതിൽ നിന്നും നമുക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ സാധിക്കും.