അയച്ച മെസേജുകള്‍ ഇനി തിരിച്ചെടുക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തുന്നൂ... അബദ്ധത്തില്‍ അ

author-image
Anju N P
New Update
അയച്ച മെസേജുകള്‍ ഇനി തിരിച്ചെടുക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തുന്നൂ... അബദ്ധത്തില്‍ അയച്ച മെസേജ് തിരിച്ചെടുക്കാന്‍ സാധിക്കുന്ന 'Delete For Everyone' എന്ന പുതിയ ഫീച്ചറുമായാണ് വാട്‌സ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ഒരു കോണ്‍വര്‍സേഷനിലുള്ള എല്ലാവര്‍ക്കും അയച്ച മെസേജ് തിരിച്ച് എടുക്കാനാകും.പരമാവധി അഞ്ച് മിനിറ്റ് വരെയാണ് അയച്ച ഒരു മെസേജ് തിരിച്ചെടുക്കാനുള്ള സമയം. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അയച്ച മെസേജുകള്‍ ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഈ സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അഞ്ച് മിനിറ്റ് വിന്‍ഡോയില്‍ അതിനെ തിരിച്ചു കൊണ്ടു വന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. വാട്ട്സാപ്പിന്റെ 2.17.30+ എന്ന പതിപ്പിലായിരിക്കും ഈ സവിശേഷത ലഭ്യമാകുക. ആണ് വാട്ട്സാപ്പിന്റെ പതിപ്പുകളിലൊന്നും റീകോള്‍ ഓപ്ഷന്‍ ലഭ്യമല്ല. 2.17.30+ എന്ന ഏറ്റവും പുതിയ പതിപ്പിലാണ് റീകോള്‍ ഓപ്ഷനുള്ളത്. അതുകൊണ്ടുതന്നെ ഈ പതിപ്പിലുള്ള നിലവിലെ മെസേജുകള്‍ മാത്രമേ നിങ്ങള്‍ക്ക് എഡിറ്റ്/അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ.

whatsapp