പഴയ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ വീണ്ടും ; ഇനി സ്റ്റാറ്റസ് ടെക്സ്റ്റുകളായും .....

വാട്ട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് പഴയ ഫീച്ചര്‍ വീണ്ടും കൊണ്ടുവരണമെന്ന ഉപയോക്താക്കളുടെ ആവശ്യം വാട്ട്‌സ്ആപ്പ് പരിഗണിച്ചു. ഇനി സ്റ്റാറ്റസ് ടെക്സ്റ്റ് ആയിത്തന്നെ ഇടാം. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷന്‍ 2.17.95 ലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 'എബൗട്ട്' എന്ന ഫീച്ചറിലാണിത്‌ .

author-image
Greeshma G Nair
New Update

മുന്‍പ് സ്റ്റാറ്റസ് ഇട്ടിരുന്നതു പോലെ ചെറിയ ടെക്സ്റ്റുകള്‍ ഇവിടെ കൊടുക്കാം. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തില്‍ തന്നെയാണ്. 

എന്നാല്‍ പുതിയ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ കാണാതാവില്ല. ഫോട്ടോകളും വിഡിയോകളും ചേര്‍ക്കാവുന്ന ഈ ഫീച്ചര്‍ വേറെ ടാബില്‍ ലഭ്യമാണ്. സ്‌നാപ്ചാറ്റിനെ അനുകരിക്കുന്ന ഈ ഫീച്ചര്‍ വ്യാഴാഴ്ച ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വന്നിട്ടുണ്ട്. 'മെസഞ്ചര്‍ ഡേ' എന്നാണു ഇതിനു പേര്. ഇരുപത്തിനാല് മണിക്കൂറില്‍ കാണാതാവുന്ന ഫോട്ടോ /വിഡിയോ അപ്‌ഡേറ്റുകള്‍ തന്നെയാണ് ഇവിടെയും ഉള്ളത്.

ഗൂഗിള്‍ പ്ലേയിലെ വാട്ട്‌സആപ്പ് ബീറ്റാ കമ്മ്യൂണിറ്റിയില്‍ സൈന്‍ അപ് ചെയ്താല്‍ ഇത് ഉപയോഗിച്ച് നോക്കാം. ബീറ്റാ ഉപയോഗിക്കുന്നവര്‍ക്ക് വലതുവശത്ത് മുകളിലായി കാണുന്ന മൂന്നു ഡോട്ടുകളിലുള്ള ബട്ടന്‍ പ്രസ് ചെയ്യുമ്പോള്‍ പഴയ സ്റ്റാറ്റസ് ഫീച്ചര്‍ കാണാം. മുന്‍പ് സ്റ്റാറ്റസ് ഫീച്ചറില്‍ ഉണ്ടായിരുന്ന 'Available', 'Busy', 'At school', 'At the movies' മുതലായ ഓപ്ഷന്‍സ് ഇതിലും കാണാം. ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ കാണാൻ കഴിയുന്ന തരത്തിലാകും ഈ സ്റ്റാറ്റസ് ഫീച്ചർ .

whatsapp