/kalakaumudi/media/post_banners/c5571372bab744d09713c7045d8e1feb3d93cf20fc7d1fe4aafc7e8596ca8db2.jpg)
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍ക്കായി പുതിയ ഫോര്‍വേര്‍ഡിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഈ ഫീച്ചര്‍ ചാനലുകള്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നിരിക്കുന്നത്.
ഉപയോക്താവിന് ചാനല്‍ മെസേജുകള്‍ ബന്ധുക്കള്‍ക്കും മറ്റും എളുപ്പം പങ്കുവെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. മെസേജ് ടാപ്പ് ചെയ്തതിന് ശേഷം ഫോര്‍വേര്‍ഡ് ആക്ഷന്‍ തെരഞ്ഞെടുത്ത് നോക്കുമ്പോള്‍ പുതിയ ഫീച്ചര്‍ ലഭ്യമാണോ എന്ന് അറിയാന്‍ കഴിയും.
ഇതിലൂടെ ചാനലുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയും. കൂടാതെ ചാനല്‍ സൃഷ്ടാക്കള്‍ക്ക് പുതിയ ഫോളോവേഴ്സിനെ ലഭിക്കാന്‍ അവസരം നല്‍കുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഫോര്‍വേഡ് ചെയ്ത സന്ദേശത്തില്‍ ചാനലിലേക്കുള്ള ഒരു പുതിയ എന്‍ട്രി പോയിന്റ് ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍. 'ചാനല്‍ കാണുക' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ പുതിയ ഉപയോക്താക്കള്‍ക്ക് ചാനല്‍ പിന്തുടരാന്‍ അനുവദിക്കുന്ന തരത്തിലാണ് ക്രമീകരണം.