/kalakaumudi/media/post_banners/0dcaf55dc6d484955403b6a31bbd8f1f74ef44954428f3c4cb687b2b6a1b2761.jpg)
ന്യൂഡല്‍ഹി: ഗ്രൂപ്പ് ചാറ്റുകളില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫീച്ചര്‍ യാഥാര്‍ഥ്യമായാല്‍ വരാനിരിക്കുന്ന ഗ്രൂപ്പ് കോളിനെ കുറിച്ച് ഗ്രൂപ്പിലെ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും.
ഗ്രൂപ്പ് ചാറ്റില്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഷെഡ്യൂള്‍ കോള്‍ എന്ന ഫീച്ചര്‍ ടാപ്പ് ചെയ്ത് ഉപയോക്താവിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ഫീച്ചര്‍ ക്രമീകരിക്കുന്നത്.
എന്തിനാണ് കോള്‍ ചെയ്യുന്നത്, ഏത് ദിവസമാണ് കോള്‍ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഗ്രൂപ്പ് കോളിന് മുന്‍പ് ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കം.കൂടാതെ വീഡിയോ കോളാണോ വോയ്സ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റു ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ കഴിയും.
കോളിന് പതിനഞ്ച് മിനിറ്റ് മുന്‍പ് ഇതില്‍ പങ്കെടുക്കുന്ന അംഗങ്ങളെ അറിയിക്കുന്നവിധമാണ് ക്രമീകരണം.നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുക. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.