/kalakaumudi/media/post_banners/4df02159332b868e0e093f8a45d1ce6d200a43676da024b213aff06372a303dc.jpg)
ജനുവരിയിലാണ് വാട്‌സാപ്പ് പുതിയ പോളിസി അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യപ്പെടുമെന്ന നിയമം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ഇപ്പോഴിതാ സേവന-നയ വ്യവസ്ഥകൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ.
വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല.
വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാം. സേവന- നയ വ്യവസ്ഥകൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും.
120 ദിവസം നിര്‍ജീവമായിക്കിടന്നാല്‍ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
എന്നാൽ വീഡിയോ വോയ്‌സ് കോള്‍ സേവനം ആഴ്ചക്കാലത്തേക്ക് ലഭ്യമാക്കും.