New Update
/kalakaumudi/media/post_banners/5baed5d10ce39561c6ad678df7a4ceaacec704ff4ae8a86854404bc825b7dbfe.jpg)
അഡ്മിന് കുടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറുകളാണ് വാട്സാപ്പ് പുതിയതായി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതുവരെ അംഗങ്ങളെല്ലാവരും ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ ഇനി അഡ്മിനിലേക്ക് മാത്രമായി ചുരുക്കപ്പെടും. പുതിയ ഫീച്ചര്‍ പ്രകാരം അഡ്മിന് മാത്രം മെസേജ് അയക്കനാവുന്ന ഓപ്ഷന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് നെയിം, ഐക്കണ്‍ എന്നിവയെല്ലാം ഇനി അഡ്മിന് മാത്രമേ മാറ്റാന്‍ കഴിയുകയുള്ളൂ എന്നായി പുതിയ അപ്ഡേഷനിൽ.