/kalakaumudi/media/post_banners/b6a19c324d610cf8c4ed104421285c9d607d77fd269e3746a9aab49608985039.jpg)
ജറുസലേം: പ്രമുഖ സമൂഹ മാധ്യമമായ വാട്സാപ്പിൽ വൻ സൈബർ സുരക്ഷാ വീഴ്ച. എൻഎസ്ഒ എന്ന ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയുടെ സ്പൈവേർ വാട്സാപ്പ് ഉപയോക്താക്കളുടെ ഫോണുകളിൽ കടന്നുകയറി രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. വാട്സാപ് കോളുകളിലൂടെയാണ് സ്പൈവേർ വാട്സാപ്പിലേക്കു കടക്കുന്നത്. ഉപയോക്താവ് കോളുകൾ സ്വീകരിച്ചില്ലെങ്കിലും സ്‌പൈവേർ കയറിക്കൂടുന്നു. ഇതിലൂടെ കോൾ ലോഗ്, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ ചോർത്തുന്നതായാണ് വിദഗ്ധരുടെ കണ്ടെത്തൽ. ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളെ ഇതു ഗുരുതരമായി ബാധിക്കും. മേയിലാണ് വാട്സാപ്പ് ഈ പിഴവ് കണ്ടെത്തിയത്. അതിനാൽ എത്രത്തോളം ഉപയോക്താക്കളെ പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാപിഴവ് പരിഹരിച്ചുള്ള അപ്ഡേറ്റ് ഈ മാസം 10ന് വാട്സാപ് പുറത്തിറക്കി. ഉടനടി അപ്ഡേറ്റ് ചെയ്യാൻ നിർദേശം നൽകി.