/kalakaumudi/media/post_banners/467d96f336afc7a26e33e97b6ba4ba27c2e70066b6428798d0c470fe47c554b7.jpg)
വാട്‌സ്‌ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. യൂറോപ്യന്‍ യൂണിയനില്‍ വാട്‌സ്‌ആപ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്ന് വാട്‌സ്‌ആപ് ഉടമകളായ ഫേസ്ബുക്ക് അറിയിച്ചു. മുമ്ബ് വാട്‌സ്‌ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു.
അടുത്തമാസം മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ വിവര സുരക്ഷാ നിയന്ത്രണ പോളിസി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വാട്‌സ്‌ആപ് പ്രായപരിധി ഉയര്‍ത്തിയത്. വാട്‌സ്‌ആപ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്‌സ്‌ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നു സംബന്ധിച്ചു സൂചനയില്ല.
മേയ 25നാണ് യൂറോപ്യന്‍ യൂണിയനില്‍ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ വിവരങ്ങള്‍ മായിച്ചുകളയാനും ഉപയോക്താവിന് അവകാശമുണ്ടായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
