ഇനി വീഡിയോകളും എച്ച്ഡി ക്വാളിറ്റിയില്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

By priya.07 09 2023

imran-azhar

 

ന്യൂഡല്‍ഹി: വാട്സ്ആപ്പില്‍ ഇനി മുതല്‍ ഫോട്ടോകളെ പോലെ വീഡിയോകളും എച്ച്ഡി ക്വാളിറ്റിയില്‍ പങ്കുവെയ്ക്കാം. അടുത്തിടെയാണ് ഫോട്ടോകള്‍ എച്ച്ഡി ക്വാളിറ്റിയില്‍ പങ്കുവെയ്ക്കുന്നതിനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്.

 

ഇതിന് പിന്നാലെയാണ് വീഡിയോകളും എച്ച്ഡി ക്വാളിറ്റിയില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്.
സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുന്‍പ് മുകളില്‍ റെസല്യൂഷന്‍ പരിശോധിച്ച് എച്ച്ഡിയാണെന്ന് ഉറപ്പുവരുത്തണം.

 

അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിന്ന് റെസല്യൂഷന്‍ എച്ച്ഡി ക്വാളിറ്റിയിലേക്ക് മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഡിഫോള്‍ട്ട് ഓപ്ഷനായിട്ടായിരിക്കും കിടക്കുന്നുണ്ടാവുക.

 

ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വേണമെങ്കില്‍ ഇഷ്ടമുള്ള റെസല്യൂഷേന്‍ തെരഞ്ഞെടുക്കാം. ബാന്‍ഡ് വിഡ്ത് കണക്ടിവിറ്റി അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് വേണമോ അതോ എച്ച്ഡിയിലേക്ക് ഉയര്‍ത്തണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.

 

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കും പുതിയ ഫീച്ചര്‍ ലഭിക്കും.

 

 

 

OTHER SECTIONS