ചാറ്റുകള്‍ എളുപ്പത്തില്‍ മാറ്റാം; ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്

പഴയ ഐഫോണ്‍ റീസ്‌റ്റോര്‍ ചെയ്യുകയോ നിലവിലുള്ള ഫോണില്‍ നിന്ന് പുതിയതിലേക്ക് ചാറ്റുകള്‍ മാറ്റുകയോ ചെയ്തിട്ടുണ്ടോ

author-image
Lekshmi
New Update
ചാറ്റുകള്‍ എളുപ്പത്തില്‍ മാറ്റാം; ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്

നിങ്ങളുടെ പഴയ ഐഫോണ്‍ റീസ്‌റ്റോര്‍ ചെയ്യുകയോ നിലവിലുള്ള ഫോണില്‍ നിന്ന് പുതിയതിലേക്ക് ചാറ്റുകള്‍ മാറ്റുകയോ ചെയ്തിട്ടുണ്ടോ? എന്നാൽ ഇതിന് അധിക സമയം എടുക്കുന്നത് ഏറെ ബുന്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം.

എന്നാലിപ്പോൾ ഐക്ലൗഡ് ഉപയോഗിക്കാതെ തന്നെ ഐഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് ചാറ്റുകള്‍ മാറ്റാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ കൊണ്ടുവരാണുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്.

വാബീറ്റഇന്‍ഫോയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഐഒഎസ് 23.9.0.72 ന് വാട്‌സ്ആപ്പ് ബീറ്റ ‘Transfer Chats to iPhone’ എന്ന പേരില്‍ ഒരു പുതിയ ഒപ്ഷന്‍ അവതരിപ്പിക്കുന്നു.

അത് ക്ലൗഡ് ബാക്കപ്പ് ഉപയോഗിക്കാതെ തന്നെ ഒരു പുതിയ ഐഫോണിലേക്ക് ചാറ്റുകള്‍ കൈമാറാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.നിങ്ങളുടെ ഐഫോണ്‍ നഷ്ടപ്പെടുകയോ റീസെറ്റ് ചെയ്യുകയോ ചെയ്താല്‍ ഐക്ലൗഡിലേക്ക് നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പ് ചെയ്യുന്നത് ഉപയോഗപ്രദമാകും.

ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ബാന്‍ഡ്വിഡ്ത്ത് ഇല്ലെങ്കിലോ നിങ്ങള്‍ സൗജന്യ 5ജിബി കവിഞ്ഞാലോ പുതിയ ഫീച്ചര്‍ വരും.ഐക്ലൗഡ് സംഭരണ പരിധി കൂടാതെ സബ്സ്‌ക്രിപ്ഷന് അധിക പണം നല്‍കേണ്ടതില്ല.‘Transfer Chats to iPhone’ ഫീച്ചര്‍ വാട്ട്സ്ആപ്പ് ക്രമീകരണങ്ങളിലെ ‘ചാറ്റ്’ ഉപവിഭാഗത്തില്‍ കാണാം.

ഇത് ഉപയോഗിക്കുന്നതിന്,നിങ്ങള്‍ ചാറ്റുകള്‍ കൈമാറാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ പുതിയ ഐഫോണില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക,പുതിയ ഡിവൈസില്‍ കാണിച്ചിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് അതേ ഫോണ്‍ നമ്പറും പഴയ ഫോണും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.എന്നാല്‍ ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

iphone whatsapp