അനിമേറ്റഡ് അവതാര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്കായി തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. അനിമേറ്റഡ് അവതാര്‍ ഫീച്ചര്‍ എന്ന പുതിയ സംവിധാനമാണ് ഇപ്പോള്‍ ഒരുക്കാന്‍ പോകുന്നത്.

author-image
Priya
New Update
അനിമേറ്റഡ് അവതാര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.
അനിമേറ്റഡ് അവതാര്‍ ഫീച്ചര്‍ എന്ന പുതിയ സംവിധാനമാണ് ഇപ്പോള്‍ ഒരുക്കാന്‍ പോകുന്നത്.

നിലവില്‍ ഫോട്ടോ എടുത്ത ശേഷം എളുപ്പത്തില്‍ അവതാര്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും.ഇതിന് പുറമേ അവതാറുകളുടെ ശേഖരം അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഉദ്ദേശിക്കുന്നത്.

ആപ്പ് സെറ്റിങ്സില്‍ അവതാര്‍ കോണ്‍ഫിഗറേഷന്‍ ഇഷ്ടത്തിന് അനുസരിച്ച് പരിഷ്‌കരിക്കുന്നവര്‍ക്ക് വേണ്ടിയാണ് അവതാര്‍ പായ്ക്ക് ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

ഫീച്ചര്‍ എന്ന് അവതരിപ്പിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഭാവിയിലെ അപ്ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp