/kalakaumudi/media/post_banners/c06513d790887eb61da27b71458b454d3f19936f1a9ff799b9c7bd6887096d2a.jpg)
വാട്സ്ആപ്പ് ഉപയോഗിക്കുന്ന 99 ശതമാനം ആളുകൾക്കും പറ്റുന്ന അബദ്ധമാണ് ചിത്രം അയക്കുമ്പോൾ ആളു മാറിപ്പോകുന്നത്. ഈ പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പിന്റെ പുതിയ അപ്‌ഡേഷൻ എത്തിക്കഴിഞ്ഞു. പുതിയ അപ്ഡേഷനിൽ ചിത്രത്തിൻ്റെ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും. ആർക്കാണോ അയക്കുന്നത് അയാളുടെ ചിത്രവും കാണാനാകും. 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലും പുതിയ ഫീച്ചർ ലഭ്യമാകും. നിലവില്‍ വാട്സപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോക്താവിന് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ചിത്രം മാത്രമേ കാണാനാകുമായിരുന്നുള്ളു.