/kalakaumudi/media/post_banners/49bf9f4ff47b9f0681d20c7dda1f98063aad91bd4be6d8f1b64d041af654c87d.jpg)
വാട്സ് ആപ്പിൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ തിരിച്ചെടുക്കാൻ സാധിക്കും. 'ഡിലീറ്റ് ഫോര്‍ എവെരി വണ്‍' പുറത്തിറക്കിയതിന് ശേഷം അത് വല്ലാത്ത പോരായ്മയായിരുന്നു. എന്നാല്‍ ഉപഭോതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത്.ഡിലീറ്റ് ഫോര്‍ എവെരി വണ്‍ കൊടുത്താല്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ആകുന്നു .എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാന്‍ സാധിക്കുന്നു .പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ് .അതിനു ശേഷം വാട്സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .മെസേജുകള്‍ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .എന്നാല്‍ ഇത് ലഭിക്കണമെങ്കില്‍ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കണം .