വൈഫൈ കോളിങ്ങുകളുമായി ഗൂഗിൾ പിക്സൽ ഫോണുകൾ

വികസിത രാജ്യങ്ങളിലെ വൈഫൈ കോളിംഗ് പിക്സൽ ഫോണുകൾ ഇനി ഇന്ത്യയിലും .റി​ല​യ​ൻ​സ് ജി​യോ വ​രി​ക്കാ​ർ​ക്ക് വൈ​ഫൈ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ളു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഗൂ​ഗി​ൾ പി​ക്സ​ൽ, പി​ക്സ​ൽ എ​ക്സ്എ​ൽ ഫോ​ണു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

author-image
Greeshma G Nair
New Update
വൈഫൈ കോളിങ്ങുകളുമായി ഗൂഗിൾ പിക്സൽ ഫോണുകൾ

വികസിത രാജ്യങ്ങളിലെ വൈഫൈ കോളിംഗ് പിക്സൽ ഫോണുകൾ ഇനി ഇന്ത്യയിലും .റിലയൻസ് ജിയോ വരിക്കാർക്ക് വൈഫൈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോളുകൾ സാധ്യമാക്കുന്ന സംവിധാനമാണ് ഗൂഗിൾ പിക്സൽ, പിക്സൽ എക്സ്എൽ ഫോണുകളിൽ അവതരിപ്പിക്കുന്നത്.

ഫോൺ വിളികൾക്കായി വീട്ടിലെ വൈഫൈ റൂട്ടറോ അല്ലെങ്കിൽ വൈഫൈ ഹോട്ട്സ്പോട്ടുകളോ ഉപയോഗിക്കുന്ന സംവിധാനമാണിത്.

വോയ്സ് ഓവർ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് വൈഫൈ കോളുകൾ സാധ്യമാകുന്നത്. മൈക്രോസോഫ്റ്റ് സ്കൈപ്പ്, വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്ന അതേ സംവിധാനംതന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത് .

സാധാരണ ഡയലർ പാഡിൽതന്നെ വൈഫൈ കോളിംഗ് ഒരുക്കിയിട്ടുണ്ട്. അതേസമയം സ്കൈപ്പിലും മറ്റുമുള്ളതുപോലെ പ്രത്യേക അക്കൗണ്ട് നിർമിക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല. അതായത് ഫോണിന്‍റെ ഡയലർ പാഡ് തുറക്കുക, ഏതു സംവിധാനം വേണമെന്ന് തെരഞ്ഞെടുക്കുക (സെല്ലുലാർ/വൈഫൈ), വിളിക്കേണ്ട ആളുടെ നന്പർ തെരഞ്ഞെടുക്കുക എന്നിവ മാത്രമാണ് ഉപയോഗിക്കാനുള്ള വഴി.

google