/kalakaumudi/media/post_banners/fd188e67ef38425492f988738d6cc00c000012555abbf375c777778716df6610.jpg)
2012 ല്‍ തുടക്കമിട്ട വിക്കിപീഡിയ സീറോ പദ്ധതി 72 രാജ്യങ്ങളിലായി 97 ടെലികോം കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കിയിരുന്നത് .വികസ്വര രാജ്യങ്ങളില്‍ സൗജന്യമായി വിക്കിപീഡിയ വിവരങ്ങള്‍ നല്‍കുന്നതിനായി തുടക്കമിട്ട 'വിക്കിപീഡിയ സീറോ' പദ്ധതി വിക്കിമീഡിയ ഫൗണ്ടേഷന്‍ അവസാനിപ്പിക്കുന്ന ഡാറ്റാ ഉപയോഗ ചെലവില്ലാതെ സൗജന്യമായി മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ വഴി ആളുകളിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയായിരുന്നു വിക്കിപീഡിയ
സീറോ.2016 ന് ശേഷം പദ്ധതിയ്ക്ക് സ്വീകാര്യത കുറഞ്ഞതാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍ പദ്ധതി പിന്‍വലിക്കാന്‍ കാരണം.
എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ മാത്രം സൗജന്യ സേവനം നല്‍കുന്നത് വിക്കിപീഡിയയുടെ നെറ്റ് ന്യൂട്രാലിറ്റി നിലപാടിന് വിരുദ്ധമാണെന്ന വിമര്‍ശനമുയര്‍ന്നതിനെവിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം വികസിത രാജ്യങ്ങളില്‍ സാന്നിധ്യമുറപ്പിക്കാന്‍ വിക്കിപീഡിയയെ കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പടെ പുതിയ വഴികള്‍ തേടുകയാണ്
തങ്ങളെന്ന് വിക്കിപീഡിയ ഫൗണ്ടേഷന്‍ പറയുന്നു