/kalakaumudi/media/post_banners/e27fa328ce7561f6ce6bab1409a5f1fded98933a80ea936a095e14a9d595a58b.jpg)
ഒരു സുപ്രഭാതത്തിൽ അപ്രതീക്ഷിതമായി ട്വിറ്റർ തുറന്നവർ ഒന്ന് അത്ഭുതപ്പെട്ടിട്ടുണ്ടാവും. @amyoosed എന്ന ട്വിറ്റർ ഉപയോക്താവിന്റെ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ ട്വിറ്ററിൽ താരം. കൂടുതൽ സംശയമുണ്ടെങ്കിൽ ഗൂഗിളിൽ മാൻ (man) എന്ന് സെർച്ച് ചെയ്യുക. ട്വിറ്റർ ലോകം എന്തിനാണ് അമ്പരന്നത് എന്ന് അപ്പോൾ മനസിലാകും.
വിക്കിപീഡിയ നൽകുന്ന വിശദാംശത്തിൽ ആണിനെ സൂചിപ്പിക്കാനായി ഒരു ചിത്രം ഒപ്പം വെച്ചിട്ടുണ്ട്. ഈ ട്വിറ്റർ ഉപയോക്താവിന്റെ അഭിപ്രായത്തിൽ അതിൽ കാണിക്കുന്നത് ഒരു മലയാളിയുടെ ചിത്രമാണ്. ഇത് ട്വിറ്ററിൽ പങ്കുവെച്ചതോടെ മറ്റുള്ളവരും അത് കൗതുകത്തോടെയും ലേശം അമ്പരപ്പോടെയുമാണ് ഈ വാർത്ത കേട്ടത്.
@amyoosed എന്ന ട്വിറ്റർ ഉപയോക്താവ് എന്തിനാണ് അല്ലെങ്കിൽ എങ്ങനെയാണ് മാൻ എന്ന് അന്വേഷിച്ച് ഗൂഗിളിൽ എത്തിയത് എന്നാണ് ചിലർക്ക് അത്ഭുതം. ചിലർക്ക് ഇത് മലയാളി യുവാവ് തന്നെയാണോ എന്നും സംശയം. സംശയനിവാരണത്തിനായി ചിലർ നടത്തിയ അന്വേഷണത്തിൽ വിക്കിയിൽ കണ്ടത് എബി പുത്തൻപുരക്കൽ എന്ന യുവാവാണ് എന്ന് കണ്ടെത്തി. എന്തായാലും ഈ വിക്കിയുടെ പേജ് എഡിറ്റ് ചെയ്ത ആളെ സമ്മതിക്കണം.