യൂട്യൂബിന് എതിരാളിയാകാന്‍ എക്‌സ്; പുതിയ ടിവി ആപ്പ് ഉടന്‍

യൂട്യൂബുമായി മത്സരിക്കുന്നതിനായി പുതിയ ടിവി ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി എക്‌സ്.

author-image
anu
New Update
യൂട്യൂബിന് എതിരാളിയാകാന്‍ എക്‌സ്; പുതിയ ടിവി ആപ്പ് ഉടന്‍

 

ന്യൂഡല്‍ഹി: യൂട്യൂബുമായി മത്സരിക്കുന്നതിനായി പുതിയ ടിവി ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി എക്‌സ്. സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം എത്തുകയെന്ന് ഫോര്‍ച്ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്‌നല്‍ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായും മത്സരിക്കാനും എക്സിന് പദ്ധതിയുണ്ട്.

2005 ല്‍ നിലവില്‍ വന്ന യൂട്യൂബ് ഇന്ന് വീഡിയോ സ്ട്രീമിങ് രംഗത്തെ ഏറ്റവും ശക്തമായ സാന്നിധ്യമാണ്. ക്രിയേറ്റര്‍മാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍, സിനിമാ ആസ്വാദകര്‍, ഗെയിമര്‍ മാര്‍ ഉള്‍പ്പടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കാലങ്ങളായി നേടിയെടുത്തിട്ടുണ്ട് യൂട്യൂബ്. ആ യൂട്യൂബിനോടാണ് മസ്‌കിന്റെ എക്സ് മത്സരിക്കാനൊരുങ്ങുന്നത്.

 

technology x new tv app