ഷവോമി ഗെയിമിങ് ലാപ്പ്ടോപ്പ് പുറത്തിറക്കി

ഷവോമിയുടെ പുതിയ ലാപ്ടോപ്പുകള്‍ ചൈന വിപണിയില്‍ പുറത്തിറക്കി .ഗെയിമിങ്ങിനു അനിയോജ്യമായ ലാപ്ടോപ്പുകള്‍ ആണിത് .രണ്ടു മോഡലുകളാണ് ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളില്‍ എടുത്തുപറയേണ്ടത് Nvidia GeForce GTX 1060 GPU ആണ് .ഇതിന്റെ മറ്റു ചില സവിശേഷതകള്‍ മനസിലാക്കാം.

author-image
Abhirami Sajikumar
New Update
ഷവോമി ഗെയിമിങ് ലാപ്പ്ടോപ്പ് പുറത്തിറക്കി

ഷവോമിയുടെ പുതിയ ലാപ്ടോപ്പുകള്‍ ചൈന വിപണിയില്‍ പുറത്തിറക്കി .ഗെയിമിങ്ങിനു അനിയോജ്യമായ ലാപ്ടോപ്പുകള്‍ ആണിത് .രണ്ടു മോഡലുകളാണ് ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളില്‍ എടുത്തുപറയേണ്ടത് Nvidia GeForce GTX 1060 GPU ആണ് .ഇതിന്റെ മറ്റു ചില സവിശേഷതകള്‍ മനസിലാക്കാം.

15.6 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയാണ് ഷവോമിയുടെ പുതിയ ഗെയിമിങ് ലാപ്ടോപ്പുകള്‍ക്ക് നല്‍കിയിരിക്കുന്നത് .1920 X 1080 പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നു . 7th Gen Intel Core i7 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .16GB DDR4 റാം കൂടാതെ 6GB GDDR5 Nvidia GeForce GTX 1060 GPU എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .1TB HDD കൂടാതെ 256GB NVMe PCIe SSD സ്റ്റോറേജു ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .

55 വാട്ടിന്റെ ബാറ്ററിയാണ് ഈ ഗെയിമിങ് ലാപ്ടോപ്പ് കാഴ്ചവെക്കുന്നത് .അതായത് 5 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഗെയിം കളിക്കുവാന്‍ സാധിക്കുന്നു . 2.7Kgഭാരമാണ് ഇതിനുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ Rs 62,000 രൂപമുതല്‍ Rs 93,000 രൂപവരെയാണ് വരുന്നത്.

xaomi