/kalakaumudi/media/post_banners/ab85eb812d5a234cb04806c325eb86ac3d9458d03ff27633e011ac6c4f8d61a0.jpg)
ബീജിങ്: ഐഫോണ്‍ എക്സിന് വെല്ലുവിളിയാവുന്ന പുതിയ ഫോണുമായി ഷവോമി. വയര്‍ലെസ്സ് ചാര്‍ജിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എം.െഎ മിക്സ് 2 എസ് വിപണിയിലെത്തുന്നത്. ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഫോണിനൊപ്പം ഷവോമി നല്‍കുന്നുണ്ട്. ചൈനീസ് വിപണിയിലാണ് ഷവോമി ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
സവിശേഷതകള്‍:-
2 എസിന്‍റെ 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജും ഉള്‍പ്പെടുന്ന വേരിയന്‍റിന് ഏകദേശം 34,200 രൂപയാണ് വില. 6 ജി.ബി 128 ജി.ബി വേരിയന്‍റിന് 37,200 രൂപയായിരിക്കും വില. 8 ജി.ബി റാമും 256 ജി.ബി സ്റ്റോറേജും ഉള്‍പ്പെടുന്ന ഉയര്‍ന്ന വേരിയന്‍റിന് 41,100 രൂപയും നല്‍കണം. വയര്‍ലെസ്സ് ചാര്‍ജറിന് ഏകദേശം 1000 രൂപയും അധികമായി നല്‍കണം. മാര്‍ച്ച് 27 മുതല്‍ ഫോണിെന്‍റ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 3 മുതലായിരിക്കും വിതരണം.
5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയാവും ഫോണിനുണ്ടാവുക. 403 പി.പി.െഎയാണ് പിക്സല്‍ ഡെന്‍സിറ്റി. സ്നാപ്ഡ്രാഗണ്‍ പ്രൊസസറാണ് കരുത്ത് പകരുക. 12 മെഗാപിക്ലിെന്‍റ ഇരട്ട ഡ്യുവല്‍ കാമറകളാണ് ഫോണിനുള്ളത്. മൈക്രോണിെന്‍റയും സോണിയുടെയും ലെന്‍സുകളാണ് കാമറകള്‍ക്കുള്ളത്. അഞ്ച് മെഗാപിക്സലിെന്‍റ മുന്‍ കാമറയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.
കണക്ടിവിറ്റിക്കായി 4ജി എല്‍.ടി.ഇ, വൈ-ഫൈ, എന്‍.എഫ്.സി, ബ്ല്യൂടുത്ത്, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണുള്ളത്. 3400 എം.എ.എച്ച് ബാറ്ററിക്കൊപ്പം ക്യുക്ക് ചാര്‍ജ് 3.0യുടെ അതിവേഗ ചാര്‍ജിങ് സംവിധാനവുമുണ്ട്.