/kalakaumudi/media/post_banners/eb0483cc4a9626bf264513f40e31f99920d3cfa2abde53a96ab5eb2857609442.jpg)
ബീയജിംഗ് : ഷവോമിയുടെ പുതിയ മോഡൽ ഷവോമി മീ6 വിപണിയിൽ . ഷവോമി മീ5 നെക്കാള്‍ മികച്ച പ്രത്യേകതകളുമായാണ് മീ6 ന്റെ വരവ് .കൂടാതെ ഷവോമി മി 6 പ്ലസും മി മാക്‌സ് 2 വും അവതരിപ്പിച്ചിട്ടുണ്ട്.
5.15 ഇഞ്ച് ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, ഫോര്‍ സൈഡഡ് കര്‍വ്ഡ് ഗ്ലാസ് ഡിസൈനോടെ മെറ്റല്‍ ബോഡി, ഡ്യുവല്‍ ക്യാമറ(ഫോണിന്റെ പിന്നില്‍) തുടങ്ങിവയാണ് മി 6ന്‍റെ പ്രധാന പ്രത്യേകതകള്‍.
ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് ഷവോമി 6 പ്രവര്‍ത്തിക്കുക. 4കെ വീഡിയോ റെക്കോര്‍ഡിങ് സപ്പോര്‍ട്ട് ചെയ്യുന്ന 12 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
64 ജിബി, 128 ജിബി പതിപ്പുകളായാണ് ഷവോമി മി 6 എത്തുന്നത്. ഷവോമി മി 6 പ്ലസ് മൂന്ന് പതിപ്പുകളിലാണ് എത്തുന്നത്. 64 ജിബി പതിപ്പിന് 25,000 രൂപയും 128 ജിബി പതിപ്പിന് 28,900 രൂപയും 256 ജിബി പതിപ്പിന് 34,600 രൂപയും പ്രതീക്ഷിക്കപ്പെടുന്ന വില.