/kalakaumudi/media/post_banners/d5a871915bb997ce47f8f9ae83fe2bd364d0bc6e052b9e817e158fecb9f64e8c.jpg)
ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്‍ ഷഓമി ഇന്ത്യന്‍ ബിസിനസില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തി. നാല് വര്‍ഷം മുന്‍പാണ് ഷഓമി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. കമ്പനി രാജ്യത്ത് നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിക്ഷേപമാണിത്. വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ സാംസംഗിനെ മറികടന്ന് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യമുറപ്പിക്കാനും നാല് വര്‍ഷംകൊണ്ട് ഷഓമിക്ക് കഴിഞ്ഞിട്ടുണ്ട്.
മികച്ച ഫീച്ചറുകളിലെത്തുന്ന ഷഓമി സ്മാര്‍ട്ട്ഫോണുകളുടെ വില തന്നെയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനെ ആകര്‍ഷണമാക്കിയതിന്റെ പിന്നിലെ പ്രധാന കാരണം. രണ്ട് ഘട്ടമായാണ് ഷഓമി തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റില്‍ നിക്ഷേപം നടത്തിയതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് 2,000 കോടി രൂപയും ജനുവരി 17ന് 1,500 കോടി രൂപയുമാണ് കമ്പനി നിക്ഷേപിച്ചത്. അതേസമയം, നിക്ഷേപം എന്തിനാണ് വിനിയോഗിക്കുകയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.
ലോകത്തിലെ തന്നെ ഏറ്റവും ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് ഷഓമി. ഇന്ത്യന്‍ വിപണിയില്‍ വാട്ടര്‍ പ്യൂരിഫയര്‍, റഫ്രിജറേറ്റര്‍, വാഷിംഗ്മെഷീന്‍, ലാപ്ടോപ്പ് എന്നിവയടങ്ങുന്ന വൈറ്റ് ഗുഡ്സ് വിഭാഗത്തിലേക്ക് കടക്കുന്നതിനായിരിക്കും കമ്പനി ഈ നിക്ഷേപം വിനിയോഗിക്കുകയെന്നാണ് മേഖലയില്‍ നിന്നുള്ള എക്സിക്യൂട്ടീവുകള്‍ പറയുന്നത്.
സാംസംഗുമായുള്ള കടുത്ത മത്സരം തന്നെയാണ് രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഷഓമിയെ പ്രേരിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
