എംഐ 7 ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി എത്തുന്നു

എംഐ 7 ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഷവോമി. ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും അവതരണം നടക്കുക. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoCയിലെ ആദ്യത്തെ സ്മാര്‍ട്ട്‌

author-image
Anju N P
New Update
എംഐ 7 ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി എത്തുന്നു

എംഐ 7 ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഷവോമി. ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും അവതരണം നടക്കുക. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoCയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും എംഐ7.

6 ഇഞ്ച് ബേസെല്‍ ലെസ് ഡിസ്പ്ലേ, ആപ്പിള്‍ ഫേസ് ഐഡിക്കു സമാനമായ 3ഡി ഫേസ് അണ്‍ലോക്ക് സവിശേഷത, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകള്‍. വയര്‍ലെസ് ചാര്‍ജ്ജിംഗ് സവിശേഷതയോടെ എത്തുന്ന ഷവോമിയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയായിരിക്കും ഇത്.

xiaomi mi 7