/kalakaumudi/media/post_banners/45ddc7114d99db0e3ef9cb0ed1888c82336812f1edb0964debf5b24d8ec724da.jpg)
ഭാവിയിലെ ഗതാഗതത്തെ നിയന്ത്രിക്കുന്ന ആധുനിക പേഴ്‌സണല്‍ ട്രാന്‍പോര്‍ട്ട് സിസ്റ്റവുമായി ചൈനീസ്‌കമ്പനിയായ ഷവോമി എത്തി. ഷവോമി വിപണിയിലെത്തിച്ചിരിക്കുന്ന പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നയന്‍ബോട്ട് പ്ലസ് ആണ് വിപണിയിലെ പുത്തന്‍ താരം. മുന്‍പ് ഷവാമി തന്നെ പുറത്തിറക്കിയ നയന്‍ ബോട്ട് മിനിയുടെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. ചെറുസ്‌കൂട്ടര്‍ വിഭാഗത്തില്‍ പെടുന്ന രണ്ടു വീലുകളുള്ള ഈ വാഹനത്തില്‍ കയറി നിന്നാണ് യാത്ര ചെയ്യുന്നത്. 800 വാട്ട്‌സ് മോട്ടോറാണ് നയന്‍ബോട്ടിന്റെ കരുത്തു പകരുന്ന നയന്‍ബോട്ട് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 35 കിലോമീറ്റര്‍ സഞ്ചരിക്കും. കൂടാതെ റിമോട്ട്് കൈവശം വെക്കുന്നയാളെ പിന്തുടരുകയും ചെയ്യും. കാലുകളുടെ ചലനത്തിനനുസരിച്ച്് സഞ്ചാരദിശ നിര്‍ണ്ണയിക്കാനാവുന്ന നയന്‍ബോട്ടിന്റെ ബോഡി മാഗ്‌നീഷ്യം അലോയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 100 കിലോഗ്രാം വരെ വഹിക്കാനാവുന്ന നയന്‍ബോട്ടിന് സ്‌റ്റോറേജ് സ്‌പേസുമുണ്ട്. 329ഡബ്ലിയു എച്ച് 18650 എം എ എച്ച് ബാറ്ററിയാണ് ഊര്‍ജ്ജം പകരുന്നത്. 34000 രൂപയാണ് നയന്‍ ബോട്ട് പ്ലസ്സിന്റെ വില.