ഷവോമി ഇനി വീട്ടിലെത്തി സര്‍വീസ് ചെയ്യും; ഫ്രീ സര്‍വീസിന്‍റെ വിവരങ്ങള്‍ നോക്കാം

രാജ്യത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി.

author-image
Lekshmi
New Update
ഷവോമി ഇനി വീട്ടിലെത്തി സര്‍വീസ് ചെയ്യും; ഫ്രീ സര്‍വീസിന്‍റെ വിവരങ്ങള്‍ നോക്കാം

മുംബൈ: രാജ്യത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി.വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എന്നും പുതിയ മോഡലുകളും സേവനങ്ങളും നല്‍കാറുള്ള ഷവോമി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ്.

പുതിയ സേവനത്തില്‍ മുതിർന്ന പൗരന്മാർക്കായി ഷവോമി വീട്ടിലെത്തി ഫോണ്‍ സര്‍വീസ് നടത്തി നല്‍കും.സിംപിളായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ സര്‍വീസ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഈ സേവനം ലഭ്യമാകും എന്നാണ് ഷവോമി പറയുന്നത്.

പിന്‍കോഡ് അടിസ്ഥാനത്തില്‍ ഏതൊക്കെ സേവനങ്ങള്‍ ഒരോ പ്രദേശത്ത് ലഭ്യമാകും എന്ന് മനസിലാക്കാം.ഇതിന് പുറമേ ഷവോമി ഉപഭോക്താക്കൾക്ക് ഹോട്ട്‌ലൈൻ നമ്പർ 1800-103-6286 വഴിയും വാട്ട്‌സ്ആപ്പ് നമ്പറായ 8861826286 വഴിയും ഹോം സര്‍വീസിനായി ടോക്കണുകൾ നേടാം എന്നും ഷവോമി പറയുന്നു.

നിലവില്‍ അടുത്തുള്ള സേവന കേന്ദ്രത്തിന്റെ 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് മാത്രമായിരിക്കും ലഭ്യമാക്കുക.മുതിർന്ന പൗരന്മാർക്കുള്ള ഈ സേവനം സൗജന്യ ആദ്യത്തെ മുപ്പത് ദിവസം ഫ്രീയായിരിക്കും.മറ്റ് ഉപഭോക്താക്കൾക്കും സേവനങ്ങൾ പ്രയോജനപ്പെടുത്താമെങ്കിലും ചാർജായി 249 രൂപ നൽകേണ്ടിവരും.

ആദ്യഘട്ടത്തിൽ, അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ,ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നോയിഡ, പൂനെ എന്നിങ്ങനെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാകുക.

Home xiaomi phone service