/kalakaumudi/media/post_banners/6fa503d35c3252db2f6fec02e6bfbc245bc5fa6d5ddb25f50aaef906907af999.jpg)
നിലവിൽ സാങ്കേതികവിദ്യയിൽ പുതുമകൾ കൊണ്ടുവന്ന് ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് ബ്രാൻഡാണ് ഷവോമിയുടേത്. നാലാം വാർഷികത്തോടനുബന്ധിച്ച് സിശ്വസിക്കാൻ കഴിയാത്ത ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമി. ഈ ഓഫർ അനുസരിച്ച് ഷവോമിയുടെ 55 ഇഞ്ച് എല്‍ഇഡി ടി വി വെറും 4 രൂപക്ക് ലഭ്യമാകും. ടി വിയുടെ യഥാർത്ഥ വില 44000 രൂപയാണ്. കൂടാതെ റെഡ്മി വൈ 2, റെഡ്മി നോട്ട് ഫൈവ് പ്രോ, എംഐ ബാന്‍ഡ് 2 എന്നീ സ്മാർട്ഫോണുകളും 4 രൂപയ്ക്ക് ലഭിക്കും. ഫ്ലാഷ് സെയ്‌ലിലൂടെയാണ് ഓഫർ ലഭ്യമാകുന്നത്. തകർപ്പൻ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഷവോമി ജനപ്രിയ ബ്രാൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു.