/kalakaumudi/media/post_banners/4f34fd503acee22118e7f0f6dffdfc6aa9cac275a2647e3e5c7ef085ef43001b.jpg)
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി 6 പ്രൊ ജൂൺ 25 മുതൽ വിപണികളിൽ ലഭ്യമാകും. 5.45 ഇഞ്ചാണ് 6 പ്രോയുടെ സ്ക്രീൻ വലിപ്പം. 2 GHz ഒക്ട കോർ പ്രോസസറും A53 പ്രോസസറും ഒരുപോലെ ഫോണിന് കരുത്തേകും. 3 ജിബി റാമും 32 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 12 മെഗാപിക്സലാണ് മുൻ ക്യാമറയ്ക്കുള്ളത്. 3900 mAh ആണ് ബാറ്ററി ക്ഷമത. ആമ്പിയന്റ് ലൈറ്റ് സെന്സറും പ്രോക്സിമിറ്റി സെന്സറും ഫിംഗർപ്രിന്റ് സ്കാനർ എന്നീ ഫീച്ചറുകൾ റെഡ്മി 6 പ്രോയിൽ ഉണ്ടാകും. സ്മാർട്ഫോൺ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്രാൻഡാണ് ഷവോമി.