
ഇമെയിൽ സേവന ദാതാക്കളായ യാഹൂ അൽ ഡെബ എന്ന പേരിലേക്ക് മാറുന്നു . യാഹൂവിനെ വെരിസോൺ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ പേരുമാറ്റം.
പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയർ ബോർഡിൽ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്സും സ്ഥാനം ഒഴിയുമെന്നു യാഹൂ അറിയിച്ചു. എറിക് ബ്രാന്‍ഡ് പുതിയ കമ്പനിയുടെ ചെയർമാനായിരിക്കും.
ഡിജിറ്റൽ പരസ്യങ്ങൾ ഇമെയിൽ മാധ്യമ ആസ്തികൾ ഉൾപ്പെടെ യാഹൂവിന്റെ കോർ ഇന്റർനെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു.
യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്നും ഡേറ്റ ബ്രീച്ചസില്അ ന്വേഷണങ്ങള്‍ നടത്തുകയാണെന്നും വെരിസോണ്എ ക്സി ക്യൂട്ടീവ്സ് അറിയിച്ചു.