/kalakaumudi/media/post_banners/a3bb609a4163adb4673e0a6aa6a35415dc2f2eb849287f31fc5f6ac56496a61e.jpg)
നിങ്ങളിലെ വ്യക്തിത്വം മനസിലാക്കാൻ ഇപ്പോൾ നിങ്ങളുടെ സ്മാർട്ട് ഫോൺ സഹായിക്കും. നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ഏതാണ് ? സ്മാർട്ട് ഫോൺ നമ്മുടെ ശീലമായി മാറിക്കഴിഞ്ഞു. സ്മാർട്ട് ഫോൺ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ഇന്ന് അസാധ്യമാണ്. എന്നാൽ സ്മാർട്ട് ഫോൺ എന്ന വില്ലൻ നമ്മുടെ വ്യക്തിത്വത്തെയും സാരമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.
വളരെ ചെറിയ പ്രായത്തിൽ തന്നെ തുടങ്ങുന്ന സ്മാർട്ട് ഫോൺ ഉപയോഗമാണ് വ്യക്തിത്വത്തെ സ്വാധീനിക്കാനും കാരണമാകുന്നത്. ലണ്ടനിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിലും ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിലും അഞ്ഞൂറോളം പേരെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഐഫോൺ ഉപയോഗിക്കുന്നവർ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമായി ഫോണിനെ പരിഗണിക്കുന്നു. ഇവർ ഫോണിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും പഠനം പറയുന്നു.
ഐഫോൺ ഉപഭോക്താക്കൾ സത്യസന്ധത, സഹാനുഭൂതി എന്നിവയ്ക്ക് വലിയ പ്രാധാന്യമൊന്നും കല്പിക്കാൻ തയ്യാറാകില്ല. പക്ഷെ ഇവർ സാമൂഹിക ചുററുപാടുമായി തുറന്നിടപഴകാൻ ഏറെ ഉത്സാഹിക്കുന്നവരായിരിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.എന്നാൽ ആൻഡ്രോയിഡ് ഉപയോഗിക്കുന്നവരിൽ ഏറെയും പുരുഷന്മാരും പ്രായമായവരും ആണെന്നും ഇവർ സോഷ്യൽ സ്റ്റാറ്റസിന് അമിതപ്രാധാന്യം നൽകാൻ അത്ര തത്പരരല്ലെന്നും ഗവേഷകർ പറയുന്നു.