/kalakaumudi/media/post_banners/c733a33943a44152f10c6c533c8a5447a7ae4f3e63140717a721d06c3446a835.jpg)
ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള പുതിയ ഫീച്ചറുമായി യൂട്യൂബ്. വീഡിയോ ഷെയറിങ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതും ആസ്വാദ്യകരമാക്കുന്നതിനുമാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഐഓഎസ് ഡിവൈസുകളില്‍ മാത്രമാണ് നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവുക.
പുതിയ ഫീച്ചറില്‍ യൂട്യൂബ് വീഡിയോകള്‍ തിരഞ്ഞെടുത്ത് യൂട്യൂബിനകത്ത് നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി നേരിട്ട് പങ്കുവെക്കാനാവും. മാത്രവുമല്ല തുടര്‍ന്ന് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും സാധിക്കും. ഇമോജികളും സ്മൈലികളും എല്ലാമുള്ള ഒരു ടെക്സ്റ്റ് മെസേജിങ് സംവിധാനം തന്നെയാണ് യൂട്യൂബ് ഒരുക്കിയിരിക്കുന്നത്. 30 പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിനകത്തുണ്ട്.
യൂട്യൂബില്‍ പുതിയതായി കൂട്ടിച്ചേര്‍ത്ത Shared ടാബിലാണ് ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ ഉണ്ടാവുക. സന്ദേശമയച്ചോ ഈമെയില്‍ വഴി ലിങ്ക് അയച്ചോ ആണ് യൂട്യൂബ് ഷെയറില്‍ സുഹൃത്തുക്കളെ ചേര്‍ക്കുന്നത്.
വീഡിയോ ഷെയര്‍ ചെയ്യുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും മറ്റ് ആപ്പുകള്‍ വഴി വീഡിയോ ഷെയര്‍ ചെയ്യാനുള്ള സംവിധാനം യൂട്യൂബ് ഒഴിവാക്കിയില്ല. ഈ സൗകര്യം തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്.