സെബ്രോണിക്‌സിന്റെ സ്മാർട്ട് ടൈം 200 വാച്ചുകൾ വിപണിയിൽ

സെബ്രോണിക്‌സിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ സ്മാർട്ട് ടൈം 200 വാച്ചുകൾ വിപണിയിൽ ലഭ്യമാകും.

author-image
Sooraj S
New Update
സെബ്രോണിക്‌സിന്റെ സ്മാർട്ട് ടൈം 200 വാച്ചുകൾ വിപണിയിൽ

സെബ്രോണിക്‌സിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ സ്മാർട്ട് ടൈം 200 വാച്ചുകൾ വിപണിയിൽ ലഭ്യമാകും. സെബ്രോണിക്‌സ് ഒരു മുൻനിര ഐ ടി ബ്രാൻഡാണ്. സ്മാർട്ട് ടൈം 200ൽ നിരവധി പുത്തൻ സാങ്കേതിക വിദ്യകളാണ് കൊണ്ടുവന്നിരിക്കുന്നത്. ഒരു സ്മാർട്ട് ഫോൺ നൽകുന്ന ഫീച്ചറുകൾ ഈ വാച്ചിലൂടെ നമുക്ക് ലഭിക്കുന്നു. വാച്ചിൽ നാനോ സിം കാർഡ് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ബ്ലൂട്ടൂത് കണക്റ്റിവിറ്റിയും സ്മാർട്ട് വാച്ചിലുണ്ട്. ബ്ലൂട്ടൂത് വഴി ഫോണിനെ സ്മാർട്ട് ടൈം 200ലേക്ക് ബന്ധിപ്പിക്കാൻ സാധിക്കും. ഒരു ക്യാമറയും സ്മാർട്ട് വാച്ച് നൽകുന്നുണ്ട്. മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ സ്മാർട്ട് വാച്ചിന്റെ മെമ്മറി വർധിപ്പിക്കാൻ സാധിക്കും. മൈക്കും സ്‌പീക്കറും സ്മാർട്ട് വാച്ചിൽ ഇൻ ബിൽറ്റായി നൽകിയിട്ടുണ്ട്. എന്തായാലും സ്മാർട്ട് ടൈം 200 വിപണി പിടിച്ചടക്കും എന്ന കാര്യത്തിൽ സംശയമില്ല.

smart time 200