/kalakaumudi/media/post_banners/26772315d5a1b4a4e94e597ebb026743a4b94363e78c4cf0ea169c28d8b38262.jpg)
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സിയോക്‌സ് 'ഡ്യുയോപിക്സ് എഫ് 1' സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റണിങ് ബ്ലാക്ക്, സ്മാര്‍ട്ട് ബ്ലാക്ക് നിറങ്ങളില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 7,499 രൂപയാണ് വില. ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. ആദ്യത്തെ ഡ്യുവല്‍ സെല്‍ഫി ക്യാമറ അവതരിപ്പിച്ച ഇന്ത്യന്‍ കമ്പനിയായിരുന്നു സിയോക്‌സ്. ഡ്യുയോപിക്സ് സ്മാര്‍ട്ട്‌ഫോണിലായിരുന്നു ഡ്യുവല്‍ സെല്‍ഫി ക്യാമറ ആദ്യമായി സിയോക്‌സ് പരീക്ഷിച്ചത്.
5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 7.0, 1.3Ghz ക്വാഡ് കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി സ്റ്റോറേജ്, 8MP+2MP ഡ്യുവല്‍ സെല്‍ഫി ക്യാമറ, 8MP റിയര്‍ ക്യാമറ
2,400mAh ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് ഡ്യുയോപിക്സ് എഫ് 1 ന്റെ സവിശേഷതകള്‍