/kalakaumudi/media/post_banners/b5323282adf83c5b900b3e29e134e25ca0491a7af78f583bece7887f18f2fb55.jpg)
കാലിഫോർണിയ : ഭീതിജനകമായ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർ ബർഗ്. ക്ലീവ്ലാൻഡ് കൊലപാതകരംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടതും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതും കടുത്ത പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് സുക്കർ ബർഗിന്‍റെ പ്രഖ്യാപനം.
കന്പനിയിലെ സോഫ്റ്റ് വെയർ വിദഗ്ധരുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇത്തരം ഭീതിജനകമായ വീഡിയോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതു തടയുമെന്നു സുക്കർബർഗ് പറഞ്ഞത്. റോബർട്ട് ഗോഡ്വിനിന്‍റെ വീഡിയോ ക്ലിപ് ഫേസ്ബുക്കിൽ പ്രചരിക്കാൻ ഇടയായതിൽ അദ്ദേഹത്തിന്‍റെ കുടുംബത്തോടു സുക്കർബർഗ് ഖേദം അറിയിച്ചു.
കൊലപാതകം അടക്കമുള്ള ഭീതിജനകമായ രംഗങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ടോയെന്നു കർശനമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും അത് ഫലപ്രദമല്ലായെന്നാണ് ക്ലീവ്ലാൻഡ് സംഭവം തെളിയിക്കുന്നതെന്നും പുതിയ സംവിധാനം ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു .
ക്ലീവ്ലാൻഡിൽ 74കാരനായ റോബർട്ട് ഗോഡ്വിൻ സീനിയറിനെ അക്രമി വെടിവച്ചുകൊല്ലുന്ന രംഗമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടത് .ഇതിനെതിരെയാണ് സുക്കർ ബർഗ് രംഗത്ത് വന്നിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
