ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിൽ പുതുമുഖം; പുതിയ സൂപ്പർമാനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ജെയിംസ് ഗൺ

ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിലാണ് ചിത്രത്തിൽ പുതിയ സൂപ്പർമാനെ അവതരിപ്പിച്ചിരിക്കുന്നത്.ഡേവിഡ് കോറൻസ്വെറ്റാണ് അടുത്ത ഡിസി സൂപ്പർമാനായി എത്തുന്നത്. 

author-image
Greeshma Rakesh
Updated On
New Update
superman

david corenswet as superman

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോർക്ക്: പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചുരുക്കം ചില കഥാപാത്രങ്ങളുണ്ട്. ഇതിലൊന്നാണ് സൂപ്പർമാൻ എന്ന രക്ഷകൻ.സൂപ്പർമാൻ സിനിമയ്ക്ക ആരാധകരും ഏറെയാണ്. ഇപ്പോഴിതാപുതിയ സൂപ്പർമാനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ജെയിംസ് ഗൺ.

2025 ൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ സൂപ്പർമാനെയാണ് സ്യൂട്ട് അടക്കം സംവിധായകൻ ജെയിംസ് ഗൺ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുത്തിയത്. ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിലാണ് ചിത്രത്തിൽ പുതിയ സൂപ്പർമാനെ അവതരിപ്പിച്ചിരിക്കുന്നത്.ഡേവിഡ് കോറൻസ്വെറ്റാണ് അടുത്ത ഡിസി സൂപ്പർമാനായി എത്തുന്നത്. 

2025 ജൂലൈ 11-നാണ് ജെയിംസ് ഗൺ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പർമാൻ ചിത്രം പുറത്തിറങ്ങുന്നത്.ഡിസി യൂണിവേഴ്സ് റീബൂട്ടിൻറെ ഭാഗമായാണ് ചിത്രം എത്തുന്നത്.ഗാർഡിയൻ ഓഫ് ദി ഗാലക്‌സി സിനിമകൾ, ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഒറിജിനൽ മാക്‌സ് സീരീസ് പീസ്മേക്കർ (2022) എന്നിവ സംവിധാനം ചെയ്‌ത ജെയിംസ് ഗൺ ഡിസി സിനിമാറ്റിക് യൂണിവേഴ്സിൻറെ റണ്ണറാണ്.വരാനിരിക്കുന്ന സൂപ്പർഹീറോ സിനിമയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതാണ്.മാത്രമല്ല അടുത്ത സൂപ്പർമാൻ ചിത്രം ഇദ്ദേഹമാണ് സംവിധാനം ചെയ്യുന്നതും. 

അക്വാമാൻ സിനിമകളും ദി കൺജറിംഗ് ഫ്രാഞ്ചൈസിയും നിർമ്മിച്ച ഡിസി സ്റ്റുഡിയോസ് കോ-സിഇഒ പീറ്റർ സഫ്രാനാണ് സൂപ്പർമാൻ സഹനിർമ്മാതാവ്. ഏതാണ്ട് 50 വർഷത്തെ ബിഗ് സ്‌ക്രീൻ സൂപ്പർമാൻ സിനിമയുടെ ചരിത്രത്തിൽ മൂന്ന് നടന്മാർ മാത്രമേ സൂപ്പർമാൻ കഥാപാത്രമായി അഭിനയിച്ചിട്ടുള്ളൂ. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെൻറി കാവിൽ (2013-2022) എന്നിവരാണ് ഇത്. 

 

HOLLYWOOD NEWS Superman david corenswet james gunn